അനധികൃത മത്സ്യബന്ധനം : കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍
ബേപ്പൂര്‍ ഫിഷറീസ് ഹാര്‍ബറില്‍ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. അനധികൃത രീതികള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയുവാന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പട്രോളിംങ്ങ്, പരിശോധന എന്നിവ വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്തുവാനും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ വിഭാഗം യാനങ്ങള്‍ക്കും അവരുടെ മത്സ്യം ബേപ്പൂര്‍ ഹാര്‍ബറില്‍ ഇറക്കുന്നതിനുള്ള അനുവാദം ഉണ്ടെന്നും ഇത് തടസ്സപ്പെടുത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തു. അനധികൃത […]
