മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍
ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്. 66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് […]