സംവിധായകൻ സക്കരിയ നായകനായെത്തുന്നു; ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു. ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായർ സംഗീതം […]
