കുന്ദമംഗലം ഉപതിരഞ്ഞെടുപ്പ്: യു ഡി എഫ് വിജയം പിണറായി സർക്കാരിനുള്ള തിരിച്ചടി : യൂത്ത് കോൺഗ്രസ്
കോഴിക്കോട് : കുന്ദമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം പിണറായി സർക്കാരിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനേഷ് ലാൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കാൻ എൽ ഡി എഫും നില നിർത്തനായുള്ള യു ഡി എഫിന്റെയും മത്സരമായിരുന്നു കുന്ദമംഗലത്ത് പോരാട്ടത്തിനൊടുവിൽ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുന്ദമംഗലം ന്യൂസ്.കോമിനോടായി പറഞ്ഞു. ജനങ്ങൾ യു ഡി എഫിന് നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് […]