Kerala News

സഹോദരങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  • 6th September 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് (36)ആണ് മരിച്ചത്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് സൂചന. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് വിവരം. ഇയാളുടെ സഹോദരന്‍ ബിനു പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ 11 ദിവസമായി ഇയാളെ കാണാതായിട്ട് ഫോണ്‍ സ്വിച്ച് ആയതും സംശയങ്ങള്‍ക്ക് കാരണമായി. ബന്ധുക്കള്‍ പോലീസില്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയതായി കണ്ടെത്തിയതെന്നാണ് സൂചന

error: Protected Content !!