ചില ജില്ലകളില്‍ യുവാക്കള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ഷാഫി പറമ്പില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍. ചെറുപ്പക്കാര്‍ക്ക് തര്‍ക്ക സീറ്റുകളില്‍ പരിഗണന കിട്ടിയില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്പത് ശതമാനം സീറ്റുകള്‍ നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ സമീപിക്കുകയും ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഡിസിസി നേതൃത്വത്തെ ആവശ്യം ഉന്നയിയ്ക്കുകയും […]




