Kerala News

സമരക്കാരുമായി പോയ പോലീസ് ബസ് വഴിയിൽ പണിമുടക്കി; ഡീസൽ അടിക്കാൻ പോലും പൈസ ഇല്ലേയെന്ന് സമരക്കാർ

  • 24th March 2022
  • 0 Comments

സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് ബസ് വഴിയിൽ പണിമുടക്കി. ഇതോടെ ഡീസൽ അടിക്കാൻ പോലും പൈസയില്ലേയെന്ന് പരിഹസിച്ചുകൊണ്ട് പ്രവർത്തകർ തന്നെ ബസ് തള്ളിനീക്കുകയും ഡീസലടിക്കാനായി പ്രതീകാത്മകമായി ബക്കറ്റ് പിരിവും നടത്തുകയും ചെയ്തു. തുടർന്ന് മറ്റൊരു ബസെത്തിച്ചാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. നേരത്തേ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഉപരോധം മൂലം റോഡ് ​ഗതാ​ഗതം തടസപ്പെട്ടതെങ്കിൽ [പിന്നീട് പൊലീസ് ബസ് നിന്നുപോയതോടെ കോഴിക്കോട് വയനാട് റോഡിൽ […]

Kerala News

” രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റരുത് ” ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിന്

  • 16th March 2022
  • 0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന സീറ്റില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റരുതെന്നും സീറ്റിലേക്ക് യുവാക്കളെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺ​ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതി‍ർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവ‍ർക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് യൂത്ത് കോൺഗ്രസ് നടത്തിയത് രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും , വിശ്രമജീവിതം ആനന്ദകരമാക്കി […]

Kerala News

ഗണേഷ് കുമാറുമായി അഡ്‌ജസ്റ്റ്മെന്റുണ്ടെങ്കിൽ അറിയാൻ താല്പര്യമുണ്ട്; കൊടിക്കുന്നില്‍ സുരേഷിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

  • 15th March 2022
  • 0 Comments

പൊതുവേദിയില്‍ ഗണേഷ്‌കുമാറിനെ വാനോളം പുകഴ്ത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷും ഗണേഷ് കുമാര്‍ എംഎല്‍യും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുണ്ടെങ്കില്‍ അറിയാന്‍ താല്‍പര്യംഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിഹാസം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തിനാണ് കൊടിക്കുന്നില്‍ സുരേഷ് എംപി ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തിയത്. പത്തനാപുരത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ഗണേഷ്‌കുമാര്‍ എംഎല്‍എയെന്നും മറ്റു ജനപ്രതിനിധികള്‍ ഗണേഷിനെ മാതൃകയാക്കണമെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ […]

Kerala News

വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്ന് മന്ത്രി

  • 20th January 2022
  • 0 Comments

ജനസമക്ഷം സില്‍വര്‍ ലൈന്‍ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ചു കയറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.മന്ത്രി എം.വി ഗോവിന്ദന്‍ സംസാരിച്ച് ഇരുപത് മിനുറ്റ് പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും പരിപാടി നടക്കുന്ന വേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന അടച്ചിട്ട മുറിയിലേക്ക് ഇടിച്ച് കയറാന്‍ […]

Kerala News

സിൽവർ ലൈൻ; വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

  • 6th January 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനുമാണ് മുഖ്യമന്ത്രി എറണാകുളം ടിഡിഎം ഹാളിൽ എത്തിയത്. അതേസമയം, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചിരുന്നു. സർവേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് […]

Kerala News

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു;ഷാഫി പറമ്പിൽ

  • 11th November 2021
  • 0 Comments

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംഎല്‍എയുമായ ഷാഫി പറമ്പില്‍.പിണറായിയും പാർട്ടിയും മുൻപ് നടത്തിയ ചില കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.ലഖിംമ്പൂർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ […]

Kerala News

സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്; ആരോപണവുമായി ഷാഫി പറമ്പിൽ

  • 24th June 2021
  • 0 Comments

കേരളത്തിലെ സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഫി പറമ്പില്‍.കൃപേഷ്-ശരത്ത് ലാല്‍ കേസില്‍ സി.ബി.ഐ. വരാതിരിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ഒഴുക്കിയതെന്നും കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് […]

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തു

ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം […]

നിയമന വിവാദം; കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തം

  • 15th February 2021
  • 0 Comments

നിയമന വിവാദമവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡ് പിഴിതെടുത്തുവന്ന് വയനാട് ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിനെതിരേ കല്ലേറ് നടക്കുകയും ചെയ്തിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ കെ.പി.സി.സി വൈസ് പ്രസിന്റ് ടി.സിദ്ദിഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് രണ്ട് തവണ ലാത്തിവീശി.

Kerala News

ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പത്തനാപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

  • 18th January 2021
  • 0 Comments

പത്താനപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. പിന്നാലെ ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു. കൊല്ലം ചവറയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. […]

error: Protected Content !!