National

ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് സമാന്തരമായാണ് ജുഡിഷ്യല്‍ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് യോഗി അറിയിച്ചു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികള്‍ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തില്‍ മരിച്ചത്. സംഘാടകര്‍ക്കെതിരെയും കേസെടുത്തിരുന്നു. എണ്‍പതിനായിരം പേര്‍ക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയില്‍ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. […]

National News

ഉത്തർപ്രദേശിലെ യോ​ഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം

  • 12th August 2023
  • 0 Comments

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 22017 മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം,ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർ​ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ ആറു വർഷത്തിനിടെ […]

National

പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി; കേസെടുത്ത് പോലീസ്

  • 19th December 2022
  • 0 Comments

ഷാരുഖ് ചിത്രം പത്താനെ ചൊല്ലി രാജ്യത്തുടനീളം വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ദീപിക പദുക്കോണിന് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്ത സംഭവത്തിൽ ലക്നൗ പൊലീസ് കേസെടുത്തു. ചിത്രം പങ്കുവച്ച ട്വിറ്റർ ഹാൻഡിലിനെതിരെയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്. ‘AzaarSRK’ എന്ന് പേരുള്ള ഒരു ട്വിറ്റർ ഹാൻഡിലാണ് നായിക ദീപിക പദുകോണിന് പകരം മുഖ്യമന്ത്രി യോഗിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവച്ചത്. നിരവധി ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നു. വിഷയത്തിൽ കർശന […]

Kerala National

യോഗിക്ക് തിരിച്ചടി; ദളിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു

  • 20th July 2022
  • 0 Comments

ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തിയതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. 100 ദിവസമായി തനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു. ”ദലിതനായതിനാല്‍ എനിക്ക് ഒരു പ്രാധാന്യവും നല്‍കിയില്ല. മന്ത്രി എന്ന നിലയില്‍ അധികാരമില്ല. എന്നെ ഒരു യോഗത്തിനും […]

National News

പക്ഷിയിടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

  • 26th June 2022
  • 0 Comments

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലക്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി വാരണാസിയില്‍ എത്തിയത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി സുരക്ഷിതനാണെന്നും മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. വാരാണസിയില്‍ നിന്നും തലസ്ഥാനമായ ലക്നൗവിലേക്ക് പോകുകയായിരുന്നു […]

National News

രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമെന്നും യുപി മുഖ്യമന്ത്രി

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. നിര്‍മാണത്തിനായുള്ള ശിലാപൂജ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ ദ്രാവിഡ മാതൃകയിലുള്ള ശ്രീ രാം ലാല സദനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാണെന്നും. ഈ ദിവസത്തിനായി ജനങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏകദേശം രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മോദിയാണ് […]

Kerala News

കേരളത്തിനെതിരായ യോഗിയുടെ പരാമർശം;സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

  • 11th February 2022
  • 0 Comments

കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം പാര്‍ലമെന്റില്‍ ഉന്നയിച്ച് സി.പി.എം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്. യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവരടക്കം രംഗത്തെത്തിയിരുന്നു.യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് […]

Kerala News

ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്;യോഗിക്കെതിരെ ശിവൻകുട്ടി ,ഇംഗ്ലീഷിന് പിന്നാലെ ഹിന്ദിയിലും മുഖ്യമന്ത്രിയുടെ ട്വീറ്റ്

  • 10th February 2022
  • 0 Comments

സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കിൽ യുപി, കേരളം പോലെയാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ ചാണകവും കാഷ്ഠവുമാണെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം യോഗിക്കെതിരെ രംഗത്തെത്തിയത്. ‘ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് ഹിന്ദിയിൽ കൂടി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യുപി മുഖ്യമന്ത്രിക്കെതിരെ ഒരേസ്വരത്തിൽ രംഗത്തെത്തിയിരുന്നു. കേരളമായാൽ ജാതിക്കൊലകൾ […]

National News

തോറ്റ് കഴിയുമ്പോൾ പ്രതിപക്ഷം ‘ജയ് ശ്രീറാം’ വിളിച്ചു നടക്കും;യോഗി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി

  • 7th February 2022
  • 0 Comments

ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യോഗി ആദിത്യനാഥ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാക്കൾ അമ്പലങ്ങൾ സന്ദർശിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പ്രതിപക്ഷം വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ […]

National News

യൂ പി തിരഞ്ഞെടുപ്പ് യോഗി മത്സരിക്കുന്നത് ഗൊരഖ്പുരില്‍ നിന്ന്;ബിജെപി പട്ടികയായി

  • 15th January 2022
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കും.ഫെബ്രുവരി 10 മുതല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി ജെ പി പുറത്തിറക്കി. അയോധ്യയില്‍ നിന്നും യോഗി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.12 മണിയോടെയാണ് ബി.ജെ.പി തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഗൊരഖ്പൂര്‍ സീറ്റിലേക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 3ാം തീയതിയാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഉത്തര്‍പ്രദേശില്‍ […]

error: Protected Content !!