അല്‍മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചെയര്‍മാന്‍ ഇ.പി ലിയാഖത്തലി പ്രിന്‍സിപ്പാള്‍ ആയിരുന്ന പി.ടി സുബൈര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും മാനേജര്‍ എം സിബഗത്തുള്ള എം.പി അബൂബക്കര്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കിയും ആദരിച്ചു. പിടിഎ യുടെ […]
