മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിൽ; ഇന്ന് ലോക മാധ്യമ സ്വാതന്ത്ര ദിനം
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര ദിനം. മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഈ ദിനത്തിന് വളരെയേറെ പ്രസക്തിയുണ്ട്.മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഈ തവണത്തെ ലോക മാധ്യമ സ്വാതന്ത്ര ദിനം ആഘോഷിക്കുന്നത്. അഭിപ്രായസ്വതന്ത്രത്തിന്റെ സംരക്ഷണമാണ് മാധ്യമസ്വാതന്ത്രദിനാചരണം. 1993ലാണ് മാധ്യമസ്വാതന്ത്രത്തിന് വേണ്ടിയെരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റൊല്ലാ മനുഷ്യാവകശാങ്ങളുടേയും ചാലകമെന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടമെന്നാണ് ഇത്തവണ യുനെസ്കോ പറയുന്നത്. മനുഷ്യാവകാശദിനാചരണത്തിന്റെ ഏഴുപത്തിയഞ്ചാം വർഷം കൂടിയാണ് 2023. റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് […]
