കഞ്ചിക്കോട്ട് മരണപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധം
പാലക്കാട് : കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികൾ മരണപ്പെട്ടു.ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത് അതേ സമയം മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധിക്കുകയാണ് മറ്റു സഹ പ്രവർത്തകരായ അതിഥി തൊഴിലാളികൾ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ ഇവരുടെ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ബലമായി തടഞ്ഞു.സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് അടക്കം മൂന്ന് വാഹനങ്ങൾ തല്ലിതകർത്തു. […]




