പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ആദ്യം; ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും
പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും. ഖത്തർ ലോകകപ്പിൽ ആകെ ആറ് വനിതകളാണ് റഫറിമാരായി എത്തുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്.ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവർ പ്രധാന റഫറിമാരും ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരൻ ഡയസ് മദീന, അമേരിക്കയുടെ കാതറിൻ നൈസ്ബിറ്റ് എന്നിവർ അസിസ്റ്റന്റ് റഫറിമാരുമാകും. ആകെ 36 പ്രധാന റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും […]
