Kerala

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വെട്ടിക്കൊന്നു; യുവാവ് പിടിയില്‍

  • 16th December 2023
  • 0 Comments

തൃശൂര്‍: തൃശ്ശൂര്‍ കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kerala Local

ഷബ്നയുടെ മരണം; ഭര്‍ത്താവിന്റെ മാതാവും സഹോദരിയും ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • 12th December 2023
  • 0 Comments

വടകര: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തില്‍ ഭര്‍തൃമാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നഫീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാന്‍ഡിലാണുള്ളത്. ഇതിനു പിന്നാലെയാണ് നഫീസയിലേക്കും മകള്‍ ഹഫ്സത്തിലേക്കും അന്വേഷണം നീളുന്നത്. ഇവര്‍ ഷബ്നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷബ്നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ […]

Kerala Local

കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹം; അവളെ കൊന്നതാണെന്ന് ബന്ധുക്കള്‍

  • 11th December 2023
  • 0 Comments

വടകര: ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോള്‍ഡായിട്ടാണ് അവള്‍ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്…’..ബന്ധുക്കള്‍ പറയുന്നു.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷബ്ന മരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്‌നയോട് പറയുന്നതും വീഡിയോയിലുണ്ട്. ഷബ്നയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ […]

Kerala Local

ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരിയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന്; യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • 8th December 2023
  • 0 Comments

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്‍കി. അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാന്‍ ഭര്‍തൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുന്ന […]

error: Protected Content !!