യു പിയിൽ എം എൽ എ കൊല്ലപ്പെട്ട കേസ്; പ്രധാന സാക്ഷി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഉത്തർപ്രദേശിൽ എം എൽ എ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി ഉമേഷ് പാൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച പ്രയാഗ് രാജിൽ വെച്ചാണ് ഉമേഷ് അജ്ഞാതന്റെ വെടിയേറ്റ് മരിക്കുന്നത്. 2005 ൽ കൊല്ലപ്പെട്ട ബഹുജൻ സമാജ് പാർട്ടി എം എൽ എ ആയിരുന്ന രാജു പാലിന്റെ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് . പ്രയാഗ് രാജിൽ വെച്ച് കാറിന്റെ പിന് സീറ്റിൽനിന്നിറങ്ങുമ്പോളാണ് ഉമേഷിന് അജ്ഞാതന്റെ വെടിയേൽക്കുന്നത്. മുൻ സീറ്റിൽ അംഗരക്ഷകരായ പോലീസുകാർ ഉണ്ടായിരുന്നെങ്കിലും അക്രമി പിന് ഭാഗത്ത് […]