‘ ഇരയല്ല, പോരാളിയാണ് ‘സമൂഹമാധ്യങ്ങൾ കീഴടക്കി കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ
അക്രമിക്കപ്പെട്ട കന്യാസ്ത്രീക്കും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകൾക്കും ഐക്യദാർഢ്യവുമായി മലയാള സിനിമയിലെ സ്ത്രീകൾ അടക്കമുള്ള മലയാളികൾ. പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ച് സ്വന്തം കൈപ്പടയിൽ കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇതിൻ്റെ കോപ്പി ഒരു ഇമെയിൽ അഡ്രസിലേക്ക് അയക്കുകയും ചെയ്താണ് എല്ലാവരും വലിയൊരു ക്യാംപെയിൻ്റെ ഭാഗമായി […]