information News

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. […]

Local

ശക്തമായ കാറ്റില്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റുകള്‍ പാറി റോഡില്‍: അപകടം ഒഴിവായി

കുന്ദമംഗലം: ശക്തമായ കാറ്റിലും മഴയിലും കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ കൊമേഴ്‌സല്‍ കെട്ടിടത്തിന്റെ ഷീറ്റുകള്‍ പാറി ഹൈവെ റോഡിലേക്ക് വീണു. ഏകദേശം 1000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലെ ഷീറ്റാണ് പാറിപ്പോയത്. കെട്ടിടത്തിന് മുകളില്‍ പൈപ്പുകളും മറ്റ് സാധനങ്ങളും ഷീറ്റിനോടൊപ്പം കാറ്റില്‍ റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. ആ സമയം വാഹനങ്ങളുടെ മുകളില്‍ വീഴാഞ്ഞതിനാല്‍ അപകടം ഒഴിവായി. ഈ കെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററും പിഎസ്സസി കോച്ചിങ് സ്ഥാപനവുമെല്ലാം പ്രവര്‍ത്തിച്ച് പോന്നിരുന്നു.

error: Protected Content !!