വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്ത് കഴിക്കാം; ഡിവൈഎഫ്ഐ യുടെ സ്നേഹ അലമാര പദ്ധതിക്ക് തുടക്കമായി
വിശന്നിരിക്കുന്നവർക്ക് ഇനി ഭക്ഷണം എടുത്ത് കഴിക്കാം. ഡിവൈഎഫ്ഐ യുടെ സ്നേഹ അലമാര പദ്ധതി കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചതായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് […]
