സര്‍ക്കാരും കരാറുകാരും തമ്മില്‍ ഒത്തുകളിക്കുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി
കുന്നമംഗലം : സര്‍ക്കാരും കരാറുകാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും സി.ഡബ്ല്യു.ആര്‍.ഡി.എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് വര്‍ക്ക് നടത്തുന്ന നാഥ് കണ്‍സ്ട്രക്ഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത്. ‘സി.ഡബ്ല്യു.ആര്‍. ഡി. എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് പണിയുടെ സ്തംഭനാവസ്ഥ : പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വരിട്ട്യാക്കില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിലധികമായി ഈ […]








