Kerala News

വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കടുവ കര്‍ണാടക വനത്തിലേക്ക് കയറിപ്പോയി

  • 12th January 2021
  • 0 Comments

വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മയക്കുവെടിവയ്ക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു. പിന്നീട് കാടിനുള്ളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ മറഞ്ഞ കടുവയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കണ്ടെത്തിയത്. കുറ്റിക്കാടുകള്‍ക്കിടയിലായതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ തടസ്സം നേരിട്ടു. ആ സമയം കൊണ്ട് മയക്കുവെടിയുടെ വീര്യം കുറയുകയും കടുവ കര്‍ണാടക അതിര്‍ത്തി കടന്ന് പോവുകയുമായിരുന്നു. കര്‍ണാടകയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് […]

Kerala News

വയനാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

  • 12th January 2021
  • 0 Comments

വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് കടുവയെ കണ്ടെത്താന്‍ കഴിഞ്ഞത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്. മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് […]

Kerala National News

പ്രധാനമന്ത്രിയുടെ പുരസ്‌കാരം: ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടറും

  • 7th September 2020
  • 0 Comments

വയനാട്: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയും. മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാര പട്ടിക തയാറാക്കുന്നത്. മുപ്പത്തിനാലുകാരിയായ അദീല 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്‌. 2019 നവംബറിലാണ് വയനാട് കലക്ടറായി ചുമതലയേറ്റത്. ദക്ഷിണേന്ത്യയിൽനിന്നുള്ള അഞ്ച് കലക്ടർമാർ ഉൾപ്പെടെ 12 പേരാണ്‌ പട്ടികയിലുള്ളത്‌. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം പതിനൊന്നിനാണ്‌. പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് […]

error: Protected Content !!