Kerala

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം; ഇരുപതുകാരൻ മരത്തിൽ കയറി രക്ഷപെട്ടു

  • 19th January 2023
  • 0 Comments

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20) ആണ് മരത്തിൽ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടൻ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്തവാടി വാളാട് പുതുശ്ശേരി […]

Kerala

വയനാട്ടിലെ കടുവ ആക്രമണം; ക‍ർഷകന്റെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കൾ, ആദ്യം കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

  • 13th January 2023
  • 0 Comments

കൽപ്പറ്റ : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആൻ്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവച്ചു കൊല്ലണം എന്നുമാണ് ഇവരുടെ ആവശ്യങ്ങൾ. അതേസമയം കടുവയെ പിടികൂടാനായുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. പുതുശേരി വെള്ളാരംകുന്നിൽ കർഷകൻ്റെ ജീവനെടുത്ത കടുവയെ കണ്ടെത്താൻ തിരച്ചിൽ സംഘം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തിരച്ചിൽ […]

Local

ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

  • 27th September 2022
  • 0 Comments

വയനാട്: ഫുട്ബോൾ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിൽ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാൽ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകൻ റാഷിദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ റാഷിദ് കുഴഞ്ഞുവീണത്. റാഷിദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു. പ്രൊഫഷണൽ ഫുട്ബോൾ താരമായ റാഷിദിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബോൾ പരിശീലകൻ, റഫറി എന്നിവയിൽ […]

Kerala

ചെറു പൊതികളിലായി 53 ഗ്രാം കഞ്ചാവ്; യുവതിയടക്കമുള്ള കഞ്ചാവ് വിൽപ്പന സംഘത്തെ നാട്ടുകാർ പിടിച്ചു പോലീസിന് കൈമാറി

  • 25th September 2022
  • 0 Comments

വയനാട്: പനമരത്ത് യുവതി അടക്കമുള്ള ലഹരി വിൽപ്പന സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പ്രദേശത്ത് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് എത്തിയ സംഘത്തിൽ നിന്ന് ചെറുപൊതികളിലാക്കിയ നിലയിൽ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നിലമ്പൂർ വണ്ടൂർ ചന്തുള്ളി അൽ അമീൻ (30), പച്ചിലക്കാട് കായക്കൽ ഷനുബ് (21), പച്ചിലക്കാട് കായക്കൽ തസ്ലീന(35) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും […]

Trending

ബാണാസുരസാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  • 12th September 2022
  • 0 Comments

ബത്തേരി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 774.5 മീറ്റർ ഉയർന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ ഡാമിലെ അധിക ജലം കുറഞ്ഞ അളവിൽ ഒഴിക്കിവിടാനാണ് തീരുമാനം. സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു.

Kerala Local News

കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

വയനാട്/മലപ്പുറം: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കവളപ്പാറയിൽ ഇതുവരെ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 13 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. അതേസമയം പുത്തുമലയിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കവളപ്പാറയിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് കവളപ്പാറയിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് തിരച്ചിൽ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം […]

error: Protected Content !!