Kerala kerala

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ; തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തം ഉണ്ടായത്. 1202 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നിലവില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. സമാനമായ സാഹചര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെ സംസ്ഥാനത്തിനും കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളമെന്ന് […]

kerala Kerala

വയനാട്ടില്‍ വീണ്ടും കടുവ? വളര്‍ത്തുനായയെ പിടിച്ചെന്ന് നാട്ടുകാര്‍

കല്‍പ്പറ്റ : വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ പിടിച്ചു. താന്‍ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയാണെന്ന അനുമാനത്തിലാണ്.

kerala Kerala

മുണ്ടക്കൈ ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ – ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍, ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ […]

Kerala kerala

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും; സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുകയെന്നതാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ […]

kerala Kerala

വയനാട് പുനരധിവാസം; 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം ചേര്‍ന്നു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കും. നിലവിലുള്ള സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും ഭാവി സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഓപ്ഷനുകളും അതില്‍ ലഭ്യമാക്കും. ഓരോ സ്‌പോണ്‍സര്‍ക്കും സവിശേഷമായ സ്‌പോണ്‍സര്‍ ഐഡി നല്‍കും. ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും. സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി […]

kerala Kerala

സര്‍ക്കാരിന് ആശ്വാസം; മുണ്ടക്കൈ ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

  • 27th December 2024
  • 0 Comments

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി കോടതി തള്ളി.ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് […]

Kerala kerala

മുണ്ടക്കൈ ദുരന്തം: പുനരധിവാസ കരട് പട്ടികയില്‍ വ്യാപക പിശകെന്ന് ആക്ഷേപം

  • 21st December 2024
  • 0 Comments

വയനാട്: മുണ്ടക്കൈ പുനരധിവാസ കരട് പട്ടികയില്‍ വ്യാപക പിശകെന്ന് ആക്ഷേപം. ഒന്നാംഘട്ടത്തില്‍ അര്‍ഹരായ നിരവധി പേര്‍ പുറത്ത്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാല്‍, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ പല പേരുകളും ആവര്‍ത്തനമെന്നും ആക്ഷേപമുണ്ട്. പുനരധിവാസ കരട് പട്ടികക്കെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. ഇന്ന് പഞ്ചായത്തില്‍ എത്തുന്ന എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറെ പ്രതിഷേധം അറിയിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനോജ് ജെ.എം.ജെ പറഞ്ഞു.

kerala Kerala

മുണ്ടക്കൈ ദുരന്തം; എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

  • 12th December 2024
  • 0 Comments

കൊച്ചി: എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച് വിശദമായ കണക്ക് കോടതിയില്‍ ഹാജരാക്കി സംസ്ഥാന സര്‍ക്കാര്‍. കണക്കുകള്‍ വിശദമായി പരിശോധിച്ച് കോടതി കുറച്ചുകൂടി വ്യക്തത വരുത്താന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. വയനാട് പുനര്‍ധിവാസത്തിന് കൂടുതല്‍ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഹരജി അടുത്ത 18ന് വീണ്ടും പരിഗണിക്കും. ആകെ 782 കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചത്. ഇതില്‍ 21 കോടി രൂപ മേപ്പാടി ദുരന്തത്തിന് അടിയന്തരമായി നല്‍കി. ഇനി ബാക്കിയുള്ളത് 700 […]

kerala Kerala kerala politics

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; ‘100 വീടുകള്‍ വെച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

  • 10th December 2024
  • 0 Comments

ബെംഗളൂരു: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് കത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും പിന്നീട് ഉണ്ടായില്ല. കേരളം പ്രതികരിക്കാത്തതിനാല്‍ പുനരധിവാസ പദ്ധതി തടസ്സപ്പെടുന്നുവെന്നും കത്തിലുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കര്‍ണാടകത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഒരുമിച്ച് പുനര്‍നിര്‍മാണം നടത്തുമെന്നും സിദ്ധരാമയ്യ നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു. അതേസമയം, വയനാടിനുള്ള സഹായം വൈകുന്നതില്‍ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി […]

Kerala kerala

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും, രണ്ടുദിവസത്തെ സന്ദര്‍ശനം

  • 30th November 2024
  • 0 Comments

സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി […]

error: Protected Content !!