വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ ആക്രമണം;ഒരു മരണം 18 പേര്‍ ചികിത്സയില്‍
വയനാട് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന അച്ചൂരിലെ തേയില തോട്ടത്തിൽ വച്ചാണ് കടന്നല്‍കുത്തേറ്റത്.പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. കടന്നലിന്‍റെ കുത്തേറ്റ് പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ വൈത്തിരി താലൂക് ആശുപത്രിയിയിലും ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചത്
