വാളയാർ കേസ്; തുടരന്വേഷണത്തിന് അനുമതി

  • 23rd January 2021
  • 0 Comments

വാളയാർ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി പാലക്കാട് പോക്സോ കോടതി .വെള്ളിയാഴ്ച തന്നെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Kerala News

വാളയാർ കേസ് സിബിഐക്ക്

  • 11th January 2021
  • 0 Comments

വാളയാർ കേസ് സിബിഐക്ക് കൈമാറണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് കേസ് സിബിഐക്ക് മാറാൻ സർക്കാർ തീരുമാനം. കേരള പോലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തുവരികയുള്ളൂ എന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

error: Protected Content !!