Kerala kerala kerala politics Trending

വിഎസിന്റെ മകന്‍ വിഎസ് അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ ഐഎച്ച്ആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

  • 11th March 2024
  • 0 Comments

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള […]

Kerala News

ആര്‍എസ്എസ് പരിപാടിയായിരുന്നില്ല, ക്ഷണിച്ചത് എം.പി വിരേന്ദ്രകുമാര്‍, വിശദീകരണവുമായി വിഡി സതീശന്‍

  • 11th July 2022
  • 0 Comments

ആര്‍എസ്എസ് വേദിയിലെത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നെന്നും പ്രതിപക്ഷ […]

Kerala News

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം; വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

  • 9th February 2022
  • 0 Comments

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തി പരാമർശ കേസിലെ 10.ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തെന്ന് വിഎസിന്റെ ഓഫിസ്‌ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിഎസ്, ഉമ്മൻചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം.

Kerala News

ദേഹാസ്വാസ്ഥ്യം; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

  • 2nd November 2021
  • 0 Comments

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അദ്ദേഹം ഐസിയുവിൽ നിരീക്ഷണത്തില്‍ തുടരുകയാണ് . വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദൻ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നു വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ആശുപത്രി […]

Kerala

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ

  • 21st September 2020
  • 0 Comments

കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം […]

Kerala

കെ.ടി ജലീലിന്റേത് സ്വർണക്കടത്ത് കേസിലെ ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള തന്ത്രം : പി കെ കുഞ്ഞാലിക്കുട്ടി

  • 15th September 2020
  • 0 Comments

കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന നിലപാടിൽ ഉറച്ച് തന്നെയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഖുറാനില്‍ തൊട്ട് പറഞ്ഞാല്‍ രാജിവയ്‌ക്കാമെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്‌താവന സ്വർണക്കടത്ത് കേസിലെ ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ടുവന്നോ എന്നതാണ് പ്രശ്‌നമെന്നും മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ പ്രതികരിച്ചു.ഓരോ ദിവസവും പുതിയ മന്ത്രിമാരുടെ പേരുകള്‍ പുറത്തുവരുന്നു. എന്തൊക്കെയാണ് ഇവര്‍ നടത്തിയതെന്ന് കേരളത്തിലെ […]

News

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

ശശി തരൂരിനെതിരായ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം പിയും കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും തരൂർ എടുത്തു ചാട്ടം കാണിക്കുകയാണെന്നും കൊടിക്കുന്നേൽ അഭിപ്രായപെട്ടിരുന്നു. തന്റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ലെന്നും അതില്‍ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട […]

error: Protected Content !!