വോട്ടർപട്ടിക ഡിസംബർ എട്ട് വരെ പുതുക്കാം;അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ പി.എം. അലി അസ്ഗർ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. കരട് പട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ ഡിസംബര്‍ എട്ട് വരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തില്‍ നിന്നും മറ്റൊരു പോളിംഗ് സ്‌റ്റേഷന്‍/ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം […]








