‘പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്, ദയവായി എടുത്തു കൊണ്ട് പോവുക’; വി.കെ പ്രശാന്ത് എംഎൽഎയുടെ കുറിപ്പ് വൈറൽ
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേക്കുള്ള പൊതിച്ചോറ് ശേഖരിക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് വി കെ പ്രശാന്ത് എംഎൽഎ. ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള വീട്ടിൽ പൊതിച്ചോറ് ശേഖരിക്കാൻ എത്തിയപ്പോൾ ഗേറ്റിൽ വീട്ടുടമ പതിപ്പിച്ച നോട്ടീസാണ് വി.കെ പ്രശാന്തിൻറെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം. “പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക”- ഇതായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറ്റ് അത്യാവശ്യത്തിന് പോകേണ്ടിവന്നെങ്കിലും നേരത്തെ […]

