Kerala kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും; ട്രയല്‍ റണ്‍ മേയ് മുതല്‍

  • 30th March 2024
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിവന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ ഒത്തുതീര്‍ത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമന്‍ പറഞ്ഞു. വിഴിഞ്ഞത്തു നിന്ന് […]

Kerala

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15ന് എത്തും

  • 11th October 2023
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ാം തീയതി വൈകുന്നേരം നാലുമണിക്ക് എത്തുമെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാന്‍ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തില്‍, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളതെന്നും മന്ത്രി പറഞ്ഞു. മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പല്‍ വരാനുള്ള […]

Kerala

വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ, ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനമെത്തും

  • 14th December 2022
  • 0 Comments

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പോർട്ട് ഇലക്ട്രിക് സബ് സ്റ്റേഷൻ ജനുവരിയിൽ തുടങ്ങും. ആദ്യ കപ്പൽ സെപ്റ്റംബർ അവസാനം എത്തും. അവസാന ബുധനാഴ്ചകളിൽ അവലോകന യോഗം ചേരും. 2024 ൽ കമ്മീഷൻ നടത്തും. 70 ശതമാനം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിലവിൽ 15000 ടൺ കരിങ്കല്ല് പ്രതിദിനം സംഭരിക്കുന്നത് 30000 ടൺ ആക്കും. രാത്രിയും പകലും നിർമാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അവലോകന യോഗം […]

Kerala

വിഴിഞ്ഞം സംഘർഷം: ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സർക്കാർ. സമരം നടന്നത് ഹൈക്കോടതി വിധി ലംഘിച്ചാണെന്നും പൊലീസ് എടുത്തത് നിയമാനുസൃത നടപടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനൂപ് ജേക്കബിന്റെ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്ത സംഭവങ്ങളിലാണ് ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന കുറ്റമാണ് ബിഷപ്പിനെതിരായ […]

Kerala

വിഴിഞ്ഞം പദ്ധതിക്കെതിരല്ല, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യം; കെസിബിസി

  • 7th December 2022
  • 0 Comments

കൊച്ചി: കെസിബിസി യുടെ പുതിയ അധ്യക്ഷനായി കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാർ പോളി കണ്ണുക്കാടൻ ആണ് വൈസ് പ്രസിഡൻ്റ്. ഡോ. അലക്സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെര‍ഞ്ഞെടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തങ്ങൾ എതിരല്ലെന്ന് കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുകയാണ് ആവശ്യമെന്നും ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണമെന്നും കർദനിനാൾ മാർ ബസേലിയോസ് വ്യക്തമാക്കി. […]

Kerala

വിഴിഞ്ഞം പണി തീർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും, പിണറായി കാലത്ത് പറ്റില്ലെന്ന് യുഡിഎഫ് നിലപാട്; സജി ചെറിയാൻ

  • 6th December 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അടിയന്തിര പ്രമേയ ചർച്ചയിൽ, യുഡിഎഫിനെ പഴിചാരി മുൻമന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. പണി തീർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞമെന്നും ഗതാഗത സൗകര്യമടക്കം എല്ലാ സൗകര്യവും ഉണ്ടാകും. നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുറമുഖ നിർമ്മാണം നിർത്തി വെക്കണോയെന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കിയാൽ നല്ലതെന്ന് സജി ചെറിയാൻ പറഞ്ഞു. തുറമുഖ നിർമാണം വേണോ വേണ്ടേ […]

Kerala

സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല, വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ്

  • 2nd December 2022
  • 0 Comments

വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും മന്ത്രിമാർ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ ജനകീയ സമരങ്ങളെയും ദേശ വിരുദ്ധ പ്രവർത്തിയായി ചിത്രീകരിക്കരുതെന്നും വിഴിഞ്ഞത്ത് പരിഹരിച്ച ആവശ്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന നടപടികൾ സഭയുടെ ഭാഗത്തുനിന്നുണ്ടാകില്ല. സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. വൈദികന്റെ […]

Kerala

മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങൾ നോക്കേണ്ട മന്ത്രി,അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട്; വർഗീയ പരാമർശവുമായി ഫാ.തിയോഡോഷ്യസ് ഡിക്രൂസ്

  • 29th November 2022
  • 0 Comments

ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. സമരം കത്തിയെരിയുമ്പോൾ സർക്കാർ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ആരോപിച്ചു. ‘അബ്ദുറഹ്മാന്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങൾ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടി യാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് […]

Kerala

‘വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ല’; വി.അബ്ദുറഹ്മാൻ

  • 29th November 2022
  • 0 Comments

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ്മന്ത്രി വി. അബ്ദുറഹിമാൻ.സമരക്കാർക്ക് പിന്നിൽ ആരാണ് ? അതിന് പ്രേരണ നൽകുന്നത് ആരാണ് എന്നതാണ് പ്രധാനം . സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ല. ഒരാഴ്ചയെങ്കിലും തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് […]

Kerala

വിഴിഞ്ഞം സെമിനാർ; മുഖ്യമന്ത്രി പങ്കെടുക്കില്ല, പകരം ധനമന്ത്രി ഉദ്ഘാടനം ചെയ്യും

  • 29th November 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണിക്കാണ് പരിപാടി. മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയിൽ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം […]

error: Protected Content !!