Local News

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ നിയമസഭ സന്ദര്‍ശിച്ചു

  • 30th August 2022
  • 0 Comments

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ നിയമസഭ സന്ദര്‍ശിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ , സ്പീക്കര്‍ എം ബി രാജേഷ്, പട്ടിക വിഭാഗ വികസന കാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരെയും സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഛായാചിത്രങ്ങളും ഇരുവര്‍ക്കും കൈമാറി. വിവിധ ജില്ലകളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളാണ് നിയമസഭ സന്ദര്‍ശിച്ചത്. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ 160 വിദ്യാര്‍ത്ഥികള്‍ എയര്‍ലൈന്‍ – എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്‌സുകള്‍ […]

Local News

വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു

വെണ്ണക്കോട് പുഴയില്‍ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. മാതോലത്തുകടവ് പുഴയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകന്‍ മുഹമ്മദ് അമീനും വട്ടക്കണ്ടി ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷാക്കുമാണ് മരണപ്പെട്ടത്. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കു ചേര്‍ന്നു. സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദര്‍ശനം നടത്തി. തുടര്‍ച്ചയായി മുങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് അംഗം മൂസ […]

News

യുവതിയെ ഒഴുക്കിൽ നിന്നും രക്ഷിച്ച പതിനാറുകാരനെ വീട്ടിലെത്തി അഭിനന്ദിച്ച് എം എൽ എ കാരാട്ട് റസാഖ്

  • 28th September 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം മടവൂർ പുതുക്കുടി പുറത്ത് കടവിൽ ഒഴുക്കിൽ പെട്ട നദാ മറിയം എന്ന ഇരുപതുകാരിയെ രക്ഷിച്ച മടവൂർ മേലെ തെക്കേടത്ത് സ്വദേശി ഇർഫാൻ അലിയ്ക്ക് എം എൽ യുടെ അനുമോദനം. നാടിനു തന്നെ അഭിമാനമായി ഇർഫാനെ കാണാനും, അനുമോദിക്കാനും കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് വീട്ടിലെത്തി. എല്ലാവിധ ഭാവുകങ്ങളും ഇർഫാന് നേർന്ന എം എൽ എ മൊമെന്റോ കൈമാറി. ചടങ്ങിൽ ഇർഫാന്റെ പിതാവ് ഇസ്മയിൽ, സഹോദരി നൂറാ ഫാത്തിമ, യാസിർ […]

Local

കായണ്ണ ഗ്രാമപഞ്ചായത്തിൽ എം.സി. എഫ് നിർമ്മാണം; കലക്ടർ പ്രദേശവാസികളുമായി ചർച്ച നടത്തും

  • 6th September 2019
  • 0 Comments

കായണ്ണ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കലക്ഷൻ ഫസിലിറ്റി കേന്ദ്രം  ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് അധികൃതരുമായി ജില്ലാകലക്ടർ  സാംബശിവറാവു ചർച്ച നടത്തി. എം.സി.എഫ് സ്ഥാപിക്കുന്നതിൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്  കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ചർച്ച നടത്തിയത്. എം.സി.എഫ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കലക്ടർ സന്ദർശിച്ചു.  പ്രദേശത്തെ ആളുകളുമായി കളക്ടർ ഞായറാഴ്ച വൈകുന്നേരം ചർച്ച നടത്തും. കായണ്ണ ബസാറിൽ ഇറിഗേഷൻ വകുപ്പ് വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് എം.സി.എഫ് കേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും […]

News

കുന്ദമംഗലത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് രാഹുൽഗാന്ധി

കോഴിക്കോട് : ദുരിത ബാധിതരെ കാണാനെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സന്നദ്ധ പ്രവർത്തതിനായി മുന്നിട്ടിറങ്ങിയ കുന്ദമംഗലം കോൺഗ്രസ് പ്രവർത്തകരെ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകും വഴിയാണ് സുരക്ഷാ അകമ്പടിയോടെ എത്തിയ വാഹനം നിർത്തി അഭിവാദ്യം ചെയ്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ,അഡ്വ.ഷമീർ കുന്ദമംഗലം,ഷാജി മുപ്രമ്മൽ എന്നിവർക്കൊപ്പം നിരവധി പ്രവർത്തകർ അദ്ദേഹത്തെ കാണാനായി നേരത്തെ വഴിയോരത്തായി എത്തിയിരുന്നു. തുടർന്നാണ് വാഹനം നിർത്തി രാഹുൽ […]

Kerala

രാഹുൽ ഗാന്ധി താമരശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ വയനാട് എം പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിത പ്രദേശത്ത് മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹം ക്യാപ് നിവാസികളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

error: Protected Content !!