പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം
മലപ്പുറം: കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നൽകി പാണക്കാട് തങ്ങൾ കുടുംബം. പാണക്കാട് ശിഹാബുദ്ദീൻ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകൾക്ക് സ്നേഹ തണൽ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേർത് പിടിച്ചത്. ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടിയതിനെ തുർന്നുണ്ടായ മലവെള്ളപാച്ചിലിൽ എന്നന്നേക്കുമായി നഷ്ടമായത്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി […]