News Sports

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് പിന്മാറി വിരാട് കോഹ്ലി

  • 22nd January 2024
  • 0 Comments

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താരം പിന്മാറിയതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെ അറിയിച്ചു . ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോഹ്‌ലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

Sports

25 വര്‍ഷത്തിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലി; വെളിപ്പെടുത്തി ഗൂഗിള്‍

  • 13th December 2023
  • 0 Comments

പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റര്‍ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇതിഹാസതാരം സച്ചിനും ക്യാപ്റ്റന്‍ കൂള്‍ ധോണിയും ഹിറ്റ്മാന്‍ രോഹിതുമെല്ലാം അത് കഴിഞ്ഞേ വരികയുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകമെങ്ങും ഏറ്റവും തിരയപ്പെട്ട അത്‌ലീറ്റ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.

Entertainment

വൈറലായി കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

  • 4th October 2023
  • 0 Comments

ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു. ‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ […]

Sports

രഹസ്യസ്വഭാവമുള്ള വിവരം പുറത്തുവിട്ടു; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്

  • 25th August 2023
  • 0 Comments

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഏഷ്യാ കപ്പിന് മുമ്പ് നടത്തിയ ഫിറ്റ്നെസ് ടെസ്റ്റ് ഫലം പുറത്തുവിട്ടതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. യോയോ ടെസ്റ്റിന്റെ ഫലം വിരാട് കോഹ്‌ലി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ തരം​ഗം ആകുകയും ചെയ്തു. രഹസ്യസ്വഭാവമുള്ള ഫലമാണ് കോഹ്‌ലി പുറത്തുവിട്ടതെന്നാണ് ബിസിസിഐ വാദം. യോയോ ടെസ്റ്റ് ഫലം പ്രകാരം ഏഷ്യ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം അം​ഗങ്ങൾ കായികക്ഷമത തെളിയിച്ചുകഴിഞ്ഞു. വിരാട് കോഹ്‌ലിക്ക് 17.2 ആണ് സ്കോർ. 16.5 […]

എന്നും തനിക്ക് പ്രചോദനം; കോഹ്ലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സാമന്ത

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സാമന്ത. കോഹ്ലി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ 71–ാം സെഞ്ചറി എനിക്കു വളരെ സ്പെഷ്യൽ ആണെന്നും സമാന്ത ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ഘട്ടത്തിൽ വിരാടിന് ഫോം നഷ്ടപ്പെട്ടിരുന്നു. വലിയ തോതിൽ വിമർശനവും നേരിടേണ്ടിവന്നു. തുടർന്ന് വമ്പനൊരു സെഞ്ചറിയുമായി കോലി തിരിച്ചുവരവ് പ്രഖ്യാപിച്ചു.’’ആ സെഞ്ചറി എനിക്കു വളരെ സ്‌പെഷ്യൽ ആണെന്നും കോഹ്ലി 71–ാം സെഞ്ചറിയടിച്ച ദിവസം ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയെന്നും സാമന്ത വ്യക്തമാക്കികൊഹ്‌ലിയെ […]

Sports

കോലിയെ കാണാൻ ബാല്യകാല പരിശീലകൻ നേരിട്ടെത്തി, കാൽതൊട്ട് അനുഗ്രഹം വാങ്ങി താരം

ന്യൂഡൽഹി:ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലെത്തി ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. ഗ്രൗണ്ടിൽ ഇറങ്ങിയ രാജ്കുമാർ ശർമയെ കണ്ട കോലി നടന്നുചെന്ന് പരിശീലകന്റെ താല്‍തൊട്ട് അനുഗ്രഹം വാങ്ങുകയാണ് ആദ്യം ചെയ്തത്. വിരാട് കോലിയുടേയും രാജ്കുമാർ ശർമയുടേയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഐപിഎൽ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ വഴി പങ്കുവച്ചു. നിമിഷങ്ങൾക്കുള്ളിൽ ഈ വിഡിയോ വൈറലായി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ഡൽഹി മത്സരം തുടങ്ങുന്നതിനായി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ മണി മുഴക്കിയതും […]

Entertainment News

വിരാട് കോഹ്ലി ആകാൻ ഇഷ്ടം; ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് രാം ചരൺ

  • 18th March 2023
  • 0 Comments

ആർ ആർ ആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ലോകമെമ്പാടും അംഗീകാരം ലഭിച്ച നടനാണ് രാം ചരൺ. നാട്ടു നാട്ടു ഗാനത്തിലൂടെ ഓസ്കാർ അവാർഡ് ഇന്ത്യയിലേക്കെത്തിച്ച് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി ആർ ആർ ആർ ടീം . ഇപ്പോൾ താൻ ഭാവിയിൽ ചെയ്യാനാഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് രാം ചരൺ . സ്പോർട്സ് പ്രമേയമുള്ള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കോഹ്‌ലിയുടെ വേഷം ചെയ്യാൻ കിട്ടിയാൽ സന്തോഷത്തോടെ ചെയ്യുമെന്നും നടൻ പറഞ്ഞു.ഇന്ത്യാ ടുഡേ കോൺക്ലേവിൽ നടന്ന […]

News Sports

കാത്തിരിപ്പിന് വിരാമം;മൂന്ന് വർഷത്തിന് ശേഷം കോഹ്‌ലിക്ക് ടെസ്റ്റ് സെഞ്ചുറി

  • 12th March 2023
  • 0 Comments

മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വിരാട് കോഹ്‌ലിക്ക് ടെസ്റ്റ് സെഞ്ച്വറി. ഓസ്‌ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് കോഹ്ലി സെഞ്ചുറിയടിച്ചത്. 28 -ാം ടെസ്റ്റ് സെഞ്ചുറി241 പന്തുകളിലാണ് കോഹ്ലി നേടിയത്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ നേടിയ സെഞ്ചുറിക്ക് ശേഷമുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. നതാൻ ലിയോൺ എറിഞ്ഞ 139ആം ഓവറിലെ രണ്ടാം പന്തിലാണ് കോലി മൂന്നക്കം പിന്നിട്ടത്. രാജ്യാന്തര കരിയറില്‍ കോലിയുടെ 75-ാം സെഞ്ചുറിയും ഇന്ത്യന്‍ മണ്ണിലെ 14-ാം ടെസ്റ്റ് സെഞ്ചുറിയുമാണിത്. നാലാം […]

News Sports

ഭക്ഷണമെത്തിയപ്പോള്‍ ഉള്ള കോഹ്‌ലിയുടെ പ്രതികരണം വൈറൽ,വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ

  • 20th February 2023
  • 0 Comments

തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ അത്യാഹ്‌ളാദത്തോടെ വരവേല്‍ക്കുന്ന വിരാട് കോലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ദില്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുന്നതിനിടെ പതിഞ്ഞ എക്സ്പ്രഷനാണിത്.കോലിയും ദ്രാവിഡുമിരിക്കുന്നതിന് പിറകിലൂടെ ഒരാള്‍ വന്ന് ഇക്കാര്യം കോലിയെ അറിയിക്കുകയാണ്. ഉടനെ തന്നെ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് കോലി. ഏറെ നേരമായി കാത്തിരുന്ന ശേഷം ഒടുവില്‍ ഭക്ഷണമെത്തുമ്പോള്‍ സ്വാഭാവികമായി കാണുന്നൊരു സന്തോഷമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നത്.ഡ്രസ്സിങ് റൂമില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കോലി സംസാരിച്ചിരിക്കുമ്പോഴാണ് […]

News Sports

സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു

  • 8th December 2022
  • 0 Comments

സഞ്ജു സാംസണെ പിന്തുണച്ച് ഷാഫി പറമ്പിൽ എം.എൽ.എ. വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി […]

error: Protected Content !!