ആരാണീ അൽഫോൺസ് പുത്രൻ;പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്
പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ തമിഴ് മീം പോസ്റ്റർ വൈറലായിരുന്നു.പോസ്റ്ററിന് അടിയില്‍ അല്‍ഫോണ്‍സ് പുത്രന്‍ ആരാണെന്ന് ചോദിച്ച കമന്റിനാണ് അദ്ദേഹം തന്നെ നേരിട്ട് മറുപടി കൊടുത്തത്. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.ഈ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാവുന്നത്. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. […]
