ആലീസാന്റിയുടെ വള വിറ്റ കാശും കൊണ്ടാണ് അച്ഛൻ അമ്മയെ കല്യാണം കഴിച്ചത്: ഓർമ്മകൾ പങ്കിട്ട് വിനീത് ശ്രീനിവാസൻ
താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു ഇന്നസെന്റ്. എല്ലാത്തിനെയും തമാശയോടെയാണ് നോക്കിക്കാണാറുള്ളതെങ്കിലും ആവശ്യം വന്നാല്‍ അദ്ദേഹം കൂടെക്കാണുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. സാമ്പത്തികമായ സഹായങ്ങള്‍ വരെ ചെയ്യാറുണ്ടായിരുന്നു. വിവാഹ സമയത്ത് പൈസ തന്ന് സഹായിച്ചത് ഇന്നസെന്റാണെന്ന് മുന്‍പ് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ആലീസിന്റെ വള വിറ്റായിരുന്നു അദ്ദേഹം ശ്രീനിക്ക് പണം കൊടുത്തത്. ആ കഥ ഞാനും കേട്ടിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. അച്ഛന് ചുറ്റുമായി കണ്ടിരുന്നവരില്‍ ഓരോരുത്തരായി അരങ്ങൊഴിയുന്നതിന്റെ സങ്കടമായിരുന്നു വിനീത് പങ്കുവെച്ചത്. എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓർമ്മകളുണ്ട്..കുട്ടിക്കാലം തൊട്ട് […]