കൊച്ചി കോര്‍പ്പറേഷന്‍ കൈക്കൂലി കേസ്; സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു
കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ സ്വപനയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിര്‍ദേശപ്രകാരമായിരുന്നു സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം വിജിലന്‍സ് കയ്യോടെ പിടികൂടിയത്. സ്വന്തം കാറില്‍വച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്ന പിടിയിലാകുന്നത്. സ്വപ്നയുടെ കാറില്‍ നിന്ന് 45,000 […]


