മാനാഞ്ചിറ വെളളിമാട്കുന്ന് റോഡിന്റെ പണി ഉടനെ പൂര്‍ത്തീകരിക്കണം
മാനാഞ്ചിറ –വെളളിമാട്കുന്ന് റോഡിന്റെ പണി വേഗം പൂര്‍ത്തിയാക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കണമെന്നും വൈ.എം.സി.എ മുതല്‍ വെസ്റ്റ്ഹില്‍ വരെയുളള അനധികൃത യാത്ര നടത്തുന്നതും, പാര്‍ക്കിങ്ങ് ചെയ്യുന്നതുമായ വാഹനങ്ങള്‍ തടയണമെന്നും യോഗം ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ – മലാപ്പറമ്പ് റൂട്ടില്‍ ബസ് വേയും പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തണം. നഗരത്തിലെ മലിനജലം ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് കോര്‍പ്പറേഷന്‍ അടിയന്തിര നടപടി സ്വീകരിക്കണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്കെടുത്ത് അപകട […]