സംസ്ഥാനത്ത് അടുത്ത നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; നാളെ അടിയന്തര യോഗം ചേരും
അടുത്ത നാലാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നല്‍കിയ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ പല പ്രദേശങ്ങളും അതീവ വ്യാപനശേഷിയുള്ള […]







