kerala Kerala

കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണില്‍ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയില്‍ സുബൈദയുടെ മുഖത്ത് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala Kerala

അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നല്‍കി അധികൃതര്‍

തിരൂരങ്ങാടി: മകന്‍ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്. മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. […]

Kerala kerala

സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല; വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളും അവശനിലയില്‍; വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് പോലീസ്

കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസം സ്വദേശി അമിത് കസ്റ്റഡിയില്‍. വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണോ ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ […]

kerala Kerala

സ്വപ്ന ഭവനത്തിന് മേല്‍ക്കൂരയൊരുക്കി ലൈഫ് മിഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 33,477 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 6484 വീടുകളും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 5147 വീടുകളും മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 682 വീടുകളുമാണ് പണിതു നല്‍കിയത്. വിവിധ വകുപ്പു മുഖേന 2192 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ 8153 വീടുകളും പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയിലൂടെ 2345 വീടുകളും പൂര്‍ത്തീകരിച്ചു. ഇതിലൊന്നും ഉള്‍പ്പെടാതെ എസ് സി, […]

National

കനത്ത മഴ; കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം വീടുകള്‍ തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങി

  • 6th August 2024
  • 0 Comments

വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ന്ന് വീണു. എട്ടു പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. ഇതില്‍ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള കബീര്‍ ചൗര ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവില്‍ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസ്, എന്‍ഡിആര്‍എഫ്, ഡോക്ടര്‍മാര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Local

വലിയ ശബ്ദം; കോഴിക്കോട് വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി

  • 5th August 2024
  • 0 Comments

കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വീട് നില്‍ക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയര്‍ത്തിയാണ് വീട് നിര്‍മ്മിച്ചിരുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു.

Kerala kerala

കണ്ണൂരില്‍ വന്‍ മണ്ണിടിച്ചില്‍; രണ്ട് വീടുകള്‍ തകര്‍ന്നു

  • 21st July 2024
  • 0 Comments

കണ്ണൂര്‍: വേങ്ങാട് വട്ടിപ്രത്ത് വന്‍ മണ്ണിടിച്ചില്‍. പ്രദേശത്തെ കരിങ്കല്‍ ക്വാറി തകര്‍ന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Kerala kerala

മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ്; സിപിഎം ജീവിതം വഴിമുട്ടിച്ചപ്പോള്‍ കോണ്‍ഗ്രസ് ചേര്‍ത്തുപിടിച്ചു

  • 10th July 2024
  • 0 Comments

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്കു കെപിസിസി വാഗ്ദാനം ചെയ്ത വീട് പൂര്‍ത്തിയായി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ് .സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ് . എന്നാല്‍ പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്റെ സര്‍ക്കാര്‍ […]

kerala Kerala

പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കവര്‍ന്നു

കണ്ണൂര്‍: പെരുമ്പയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കവര്‍ന്നു. വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രവാസിയായ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലെ അലമാരയില്‍ കവറിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീട്ടില്‍ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. […]

News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം നടത്തിയ ദമ്പതികൾക്ക് വീട് വെച്ച് നൽകാൻ ഐ എസ് എം

കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഇമ്പാക്ട് കോഴിക്കോട് : കുന്ദമംഗലം പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതത്തിൽ നിന്നും മോചിതരാവുകയാണ് നസീർ- രഹന ദമ്പതികൾ. കഴിഞ്ഞ ദിവസം ഇവരുടെ ദുരിത വാർത്ത കുന്ദമംഗലം ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് ഇവർക്ക് താമസിക്കാനായുള്ള വീട് നല്കാൻ തയ്യാറായി കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം രംഗത്തെത്തിയത്. നിലവിലുള്ള ദമ്പതികളുടെ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ആറു […]

error: Protected Content !!