Kerala News

സംസ്ഥാനത്ത് വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നത്; എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കും ബോധ്യമായെന്ന് വി ഡി

  • 24th January 2023
  • 0 Comments

ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഇന്നലെ നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല […]

Kerala

മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ; തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

  • 22nd November 2022
  • 0 Comments

ശശി തരൂർ വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പാർട്ടിയിൽ ഒരു തരത്തിലുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷൻ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. വിലക്ക് വിവാദത്തിൽ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമർശനങ്ങൾ. ഏത ഉന്നതനായാലും കോൺഗ്രസിൽ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ […]

Kerala News

സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരമെന്ന് വിഡി സതീശൻ;കോണ്‍ഗ്രസിലെങ്കിലും സുധാകരന്റെ മനസ് ബിജെപിക്കൊപ്പമെന്ന് സുരേന്ദ്രൻ

  • 15th November 2022
  • 0 Comments

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ വളരെ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും സതീശൻ പറഞ്ഞു.അതേസമയം കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കള്‍ക്ക് ഉണ്ട്. പക്ഷേ അവര്‍ അരക്ഷിതര്‍ ആണ്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ […]

Kerala News

ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശന്‍

  • 30th August 2022
  • 0 Comments

ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധതയ്ക്ക് അന്ത്യം കുറിക്കുന്നുവെന്നും ലോകായുക്ത ഭേദഗതി ജനാധിപത്യത്തിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.’ ലോകായുക്തയിലൂടെ ജനങ്ങളെ പരിപൂര്‍ണമായി നിശബ്ദമാക്കുകയാണ്. ലോകായുക്ത നിയമത്തിന്റെ ഹൃദയമാണ്. ആ ഹൃദയമാണ് കവര്‍ന്നെടുക്കുന്നത്’. ചെന്നിത്തല പറഞ്ഞു. ഭേദഗതി കൊണ്ടുവന്നത് ആരെ കബളിപ്പിക്കാനാണ്. ഭേദഗതി നടപ്പാക്കുന്നത് മുഖ്യമന്ത്രിക്കെതിരായ കേസ് ഉള്ളതുകൊണ്ടാണെന്നും ലോകായുക്ത […]

Kerala News

വി.സിയുടെ പുനര്‍നിയമനം: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണമെന്ന് പ്രതിപക്ഷ നേതാവ്

  • 26th August 2022
  • 0 Comments

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവ ഗൗരവതരമായ ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ സ്വാധീനിച്ച് സര്‍വകലാശാല നിയമങ്ങളെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം […]

Kerala News

ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സിബിഐ അഭിഭാഷകന് പനിവരും; പരിഹസിച്ച് വിഡി സതീശന്‍

  • 25th August 2022
  • 0 Comments

ലാവലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ […]

Kerala News

ലോകായുക്ത ബില്‍ നിയമസഭയില്‍; ഭേദഗതി ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റം, ദൗര്‍ഭാഗ്യകരമെന്ന് വി ഡി സതീശന്‍

  • 23rd August 2022
  • 0 Comments

ലോകായുക്താ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത് നിയമസഭയുടെ അന്തസ്സിന് ചേരാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി. രാജീവ് ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലിനെതിരായ തടസവാദങ്ങള്‍ സ്പീക്കര്‍ തള്ളിയതിന് പിന്നാലെയാണ് ബില്‍ അവതരണം ആരംഭിച്ചത്. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളില്‍ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്പാല്‍ നിയമവുമായി യോജിക്കുന്നതാണെന്നും […]

Kerala News

ലിംഗ നീതിയുടെ പേരില്‍ ഒരു തീരുമാനവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

  • 20th August 2022
  • 0 Comments

ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇക്കാര്യത്തല്‍ ഒരു തീരുമാനവും എടത്തിട്ടില്ല. പിന്നെ വിവാദത്തിന്റെ കാര്യമില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഇക്കാര്യത്തല്‍ സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധി കളാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ‘നിരപരാധികളെ […]

Kerala News

ഗവര്‍ണര്‍ ഇപ്പോഴാണ് ശരി ചെയ്തത്; സര്‍വകലാശാലകളിലെ ആറ് വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കണം; വി.ഡി സതീശന്‍

  • 18th August 2022
  • 0 Comments

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസി. പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമവിരുദ്ധമായ നിയമനം നടത്താനുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ ശ്രമത്തെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ തടഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാന്‍ […]

Kerala News

സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്

  • 17th August 2022
  • 0 Comments

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റി രൂപികരിച്ചതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സമിതിയാണ്. സിപിഎം നേതാക്കന്‍മാര്‍ക്കും […]

error: Protected Content !!