കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പാമ്പിനെ പ്രദര്‍ശിപ്പിച്ച സംഭവം;വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു
വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു.കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസെടുത്തത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജ്യൂക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍, സ്നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ വാവ സുരേഷ് ക്ലാസെടുത്തിരുന്നു.സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം വാവ സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സില്‍ നടന്നിരുന്നുവെന്നും പരിപാടിക്കിടെ മൈക്ക് ഓഫായ സമയത്ത് മൈക്കിന് പകരമായി പോഡിയത്തിലേക്ക് മൂര്‍ഖന്‍ […]