ദളപതിക്ക് നാൽപ്പത്തിയെട്ടാം പിറന്നാൾ;കോട്ടിട്ട് കലിപ്പ് ലുക്കിൽ വിജയ് ‘വാരിസ്’ ഫസ്റ്റ് ലുക്ക്
തമിഴ് സൂപ്പർ താരം വിജയ്‍യുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ ആണിന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിപണി മൂല്യവും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരിലും മുന്‍പന്തിയിലാണ് ഇന്ന് വിജയ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് വിജയ് ഇന്ന് ദളപതി എന്ന താരപദവിയിലേക്ക് എത്തിയത്.അതേസമയം വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘വാരിസ്’ എന്നാണ് ചിത്രത്തിന്റെ പേര്. THE BOSS RETURNS എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ ഉള്ളത്. കോട്ടിട്ട് ഇരിക്കുന്ന വിജയിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. വംശി […]
