National News

കോവിഡ് ; വിറാഫിൻ മരുന്ന് ഉപയോഗിക്കാൻ അനുമതി

  • 23rd April 2021
  • 0 Comments

കോവിഡ് ചികിത്സക്ക് വിറാഫിൻ മരുന്ന് ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി നൽകി. വിരാഫിൻ മരുന്നിെൻറ അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയാണ് ആൻറി വൈറൽ മരുന്നായ വിരാഫിൻ വികസിപ്പിച്ചത്. 91.15 ശതമാനം രോഗികൾക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമായെന്ന് നിർമാതാക്കളായ സൈഡസ് കാഡില അവകാശപ്പെടുന്നു.

error: Protected Content !!