ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം; വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചു
മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നടത്തിയ സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസിൽ വെച്ച് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി . പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്.ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം. സര്‍ക്കാരിന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും […]

