News

വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ്

കോഴിക്കോട്: വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരണം. ഇതിൽ ആറു പേർ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ള എട്ടു പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. വലിയങ്ങാടിയിൽ 664 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വലിയങ്ങാടിയിൽ കൊവിഡ് അതിവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ശക്തമായ ജഗ്രത പ്രദേശത്ത് തുടരും

News

കോവിഡ് വ്യാപനം; വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ ആ​റു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ മ​റ്റു വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രോ​ട് ക്വാ​റ​ൻ​ന്‍റീനി​ൽ പോ​വാ​ൻ നി​ർേ​ദ്ദ​ശി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യാ​പാ​രി​യു​ടെ​യും സ​മീ​പ​ത്തെ​യും ഉ​ൾ​പ്പെ​ടെ ആ​റു​ക​ട​ക​ൾ അ​ട​പ്പി​ച്ചു. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ത​രി​ക്കാ​ൻ വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്കു​ള്ള വി​വി​ധ വ​ഴി​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

error: Protected Content !!