Entertainment News

‘വലിമൈ’ റിലീസിന് പിന്നാലെ തിയേറ്ററിൽ നാശനഷ്ടമുണ്ടായതായി പരാതി

  • 25th February 2022
  • 0 Comments

അജിത്തിന്റെ ‘വലിമൈ’ റിലീസിന് പിന്നാലെ തിയേറ്ററിൽ വൻ നാശനഷ്ടമുണ്ടായതായി പരാതി. ഫാൻസിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ഏറ്റവും കൂടുതൽ ഫാൻസുകൾ പങ്കെടുത്ത ചെന്നൈ രോഹിണി തിയേറ്ററിലാണ് നാശ നഷ്ടങ്ങൾ ഉണ്ടായത്. നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ തിയേറ്റർ മാനേജിംഗ് ഡയറക്ടർ ട്വിറ്ററിൽ പങ്കുവച്ചത് പ്രചാരം നേടുകയാണ്. ഇവിടുത്തെ സീറ്റുകളും ഗ്ളാസുകളുമൊക്കെ തകർത്ത നിലയിലായാണ്. നടി ഹുമ ഖുറേഷി, സഹനടൻ കാർത്തികേയ ഗുമ്മകൊണ്ട, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ഇവിടെ ഫാൻസിനൊപ്പം ചിത്രം കണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം സ്‌ക്രീനുകളിൽ […]

Entertainment News

വലിമൈ ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല, കുടുംബ ചിത്രം കൂടിയാണ്; എച്ച് വിനോദ്

  • 20th February 2022
  • 0 Comments

സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണ് ‘വലിമൈയെന്നും സിനിമയുടെ ഭാഗമായതിൽ അഭിമാനം കൊള്ളുന്നുവെന്ന് അജിത് പറഞ്ഞതായും സംവിധായകൻ എച്ച് വിനോദ്. അജിത്തിന്റെ കുടുംബത്തെ ചിത്രം കാണിച്ചതിന് ശേഷമാണ് സിനിമ മറ്റു ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും വിനോദ് പറഞ്ഞു,ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ സോഷ്യൽ മീഡിയയിൽ വമ്പിച്ച സ്വീകാര്യത നേടിയതോടെയാണ് ‘വലിമൈ’ വെറും ആക്ഷൻ സിനിമ മാത്രമല്ല എന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നത്. എന്നാൽ കുടുംബ സിനിമ എന്ന് പറയുമ്പോൾ തീർത്തും കുടുംബ സിനിമ അല്ല എന്നും […]

Entertainment News

കോവിഡ് വ്യാപനം ‘വാലിമൈ’യും മാറ്റി

  • 7th January 2022
  • 0 Comments

അജിത്കുമാർ ചിത്രം ‘വാലിമൈ’ റിലീസ് ഔദ്യോഗികമായി മാറ്റിവച്ചു.ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്.അജിത് കുമാറിന്റെ തമിഴ് ചിത്രം ഈ പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. നിർമ്മാതാവ് ബോണി കപൂറിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ വാലിമൈ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് ആരാധകരെ അറിയിക്കുകയും വാക്സിനേഷൻ എടുക്കാൻ ആരാധകർക്ക് സന്ദേശം നൽകുകയും ചെയ്തു. “പ്രേക്ഷകരും ആരാധകരുമാണ് ഞങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം. പ്രയാസകരമായ സമയങ്ങളിൽ അവരുടെ നിരുപാധികമായ പിന്തുണയും സ്നേഹവും, പ്രയാസങ്ങളെ അഭിമുഖീകരിക്കാനും ഞങ്ങളുടെ സ്വപ്ന പദ്ധതി […]

Entertainment News

16 മണിക്കൂറിനുള്ളില്‍ 60 ലക്ഷം കാഴ്ച്ചക്കാര്‍; തരംഗമായി അജിത്തിന്റെ ‘നാങ്ക വേറെ മാരി’

  • 3rd August 2021
  • 0 Comments

ഏറെ കാലമായി ആരാധകര്‍ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം വലിമൈയിലെ ‘നാങ്ക വേറെ മാരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം രാത്രി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തു 16 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗാനം 60 ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. യൂട്യൂബിലെ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍. വിഘ്‌നേഷ് ശിവന്‍ എഴുതി യുവന്‍ ശങ്കര്‍ രാജാ ഈണം നല്കി,യുവന്‍ ശങ്കര്‍ രാജാ,അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ആലപിച്ച ‘ നാങ്ക […]

തമിഴ് താരം അജിത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക് ,’വലിമൈ’ ചിത്രീകരണം നീട്ടിവെച്ചതായി റിപ്പോർട്ട്

  • 21st November 2020
  • 0 Comments

തമിഴ് താരം അജിത്തിന്റെ പുതിയ ചിത്രമായ’വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു.എന്നാൽ ഷൂട്ടിം​ഗിനിടെ അജിത്തിന് പരിക്ക് പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.’പിങ്ക് വില്ല’യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെ​ബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് […]

error: Protected Content !!