വാളയാര്‍ കേസ്; പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്, നിലവിലെ സിബിഐ കുറ്റപത്രം തളളി
വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കേസിലെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളുകയും ചെയ്തു. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ അന്വേഷണത്തിന് ഏത് ഏജന്‍സി വന്നാലും തന്റെ മക്കളുടേത് കൊലപാതകം തന്നെയെന്ന് തെളിയിക്കാന്‍ കഴിയണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. നിലവില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ പറ്റില്ല. […]








