ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു; പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ആഷിഖ് അബു സോഷ്യല്‍ […]

