വഖഫ് ബില്ലില്‍ വിയോജിപ്പ് രേഖപ്പെടുത്തണം; പാളയം ഇമാം വി.പി സുഹൈബ് മൗലവി
തിരുവനന്തപുരം: വഖഫ് ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വഖഫ് നിയമത്തിന് നിരക്കാത്ത പലതും ബില്ലിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു ഇമാം. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. വഖഫുകള്‍ അല്ലാഹുവിന്റെ ധനമാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം […]
