ഫൈസര്‍ വാക്സിന് അനുമതി നല്‍കി അമേരിക്ക; എല്ലാവർക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സാധിക്കുമെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ്

  • 12th December 2020
  • 0 Comments

കൊവിഡ് 19നെതിരെ ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് അനുമതി നല്‍കി അമേരിക്ക.കഴിഞ്ഞ ദിവസം രാത്രിയാണ് വാക്‌സിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീഡിയോയിലൂടെ അറിയിച്ചത്. ഒമ്പത് മാസത്തിനുള്ളില്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണിത്. ലക്ഷക്കണക്കിന് ആളുകളെ വാക്‌സിന്‍ മരണത്തില്‍ നിന്ന് രക്ഷിക്കും-ട്രംപ് പറഞ്ഞു.സുരക്ഷക്ക് ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡാണ് വാക്‌സിന് ലഭിച്ചത്. 1400 കോടി ഡോളറാണ് തന്റെ സര്‍ക്കാര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ചതെന്നും ട്രംപ് പറഞ്ഞു. എല്ലാ […]

information International Kerala News

കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ നല്‍കി തുടങ്ങുമെന്ന് പ്രതീക്ഷ

  • 17th October 2020
  • 0 Comments

കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രതിരോധ വാക്‌സിന്‍ മാർച്ചിൽ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ ആണ് മുന്നോട്ടുപോകുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്‌സിന്‍ തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടിയെ വിപണിയിലെത്തിക്കാന്‍ സാധിക്കു എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചോടുകൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ആര്‍ക്കൊക്കെ […]

Kerala National News

2022വരെയും കൊവിഡ് വാക്‌സിന്‍ ആരോഗ്യമുള്ള യുവാക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല’; ലോകാരോഗ്യ സംഘടന

  • 15th October 2020
  • 0 Comments

ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം പരിഗണിക്കുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് നോക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചാൽ […]

News

കോവിഡ് വാക്‌സിന്‍ ആഗസ്ത് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് വാര്‍ത്ത

കോവിഡ് പ്രതിരോധത്തില്‍ സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് റഷ്യയുടെ കോവിഡ് വാക്‌സിന്‍ ആഗസ്ത് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് വാര്‍ത്ത. ഉപആരോഗ്യമന്ത്രി ഒലേഗ് ഗ്രിഡ്‌നേവാണ് ഇക്കാര്യം അറിയിച്ചത്. ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മൂന്നാം ഘട്ട മരുന്ന് പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്ന അവസാനഘട്ട പരിശോധനയിലാണ്. ജൂണ്‍ 18നാണ് വാക്‌സിന്‍ പരീക്ഷണം തുടങ്ങിയത്. 38 പേര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കി. ജൂലൈ 15ന് ആദ്യ സംഘത്തെയും ജൂലൈ 20ന് രണ്ടാം […]

News

കോവിഡിനെതിരെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ വിതരണത്തിനെത്തുന്നു

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തുന്നു. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചു. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്.ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് ഇതിന് […]

International

കോവിഡിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചെന്ന അവകാശവാദവുമായി ഇറ്റലി

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചെന്ന് അവകാശവാദവുമായി ഇറ്റലി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും പറയുന്നത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണമെന്നാണ് ഇറ്റലി അറിയിക്കുന്നത്. കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ വാക്സിന്‍ […]

error: Protected Content !!