National News

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കും കോവിഡ് വാക്‌സിൻ ; നിർമാതാക്കളുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

  • 20th April 2021
  • 0 Comments

ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു.മെയ് 1 മുതലാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് വാക്‌സിൻ നിർമാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കുംം നിര്‍മാതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതും അനുമതി പ്രതീക്ഷിക്കുന്നതുമായ വാക്‌സിന്‍ നിര്‍മാതാക്കള്‍ യോഗത്തില്‍ ചേരും

Kerala News

അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്,;രാഹുൽ ഗാന്ധി

  • 10th April 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്ന് വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവരുടെ കൈകളിലേക്ക് പണം നല്‍കേണ്ടത് പ്രധാനമാണ് – സാധാരണക്കാരുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതാവശ്യമാണ്. […]

Kerala News

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല; വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കും

  • 9th April 2021
  • 0 Comments

കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വാക്സനേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു. വരുന്ന ഒരാഴ്ചക്കുള്ളില്‍ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരും. അതേസമയം മറ്റ് സംസ്ഥാനങ്ങളിലേതുപോലെയുള്ള വാക്സിന്‍ ക്ഷാമം സംസ്ഥാനത്ത് നിലവിലില്ല. ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്ക് നിലവിലുണ്ട്. ഏപ്രില്‍ 20 ന് അടുത്ത ബാച്ച് വാക്സിന്‍ എത്തും. അതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിക്കും. കഴിഞ്ഞ തവണ 13 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. വാക്സിന്‍ സ്വീകരിച്ചിട്ടും […]

International News

മ​റ്റ്​​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ​ക്കും ഖ​ത്ത​റി​ൽ ഇ​നി ക്വാ​റ​ൻ​റീ​ൻ വേ​ണ്ട

  • 8th April 2021
  • 0 Comments

മ​റ്റ്​​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ്​ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ​ക്കും ഖ​ത്ത​റി​ൽ ഇ​നി ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. ഖ​ത്ത​ർ ആ​രോ​ഗ്യ മ​​​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​മു​ള്ള വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും നി​ശ്ചി​ത​രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്കു​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യ​ത്.ഫൈ​സ​ർ ബ​യോ​ൻ​ടെ​ക്, മൊ​ഡേ​ണ, ആ​സ്​​റ്റ​ർ സെ​ന​ക, ജോ​ൺ​സ​ൻ ആ​ൻ​ഡ്​​ ജോ​ൺ​സ​ൺ എ​ന്നീ വാ​ക്​​സി​നു​ക​ൾ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ സ്വീ​ക​രി​ച്ച്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ പു​തു​താ​യി ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ​നി​ന്ന്​ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ പു​റ​ത്തു​പോ​യി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ അ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ വേ​ണ്ടെ​ന്ന ഇ​ള​വ്​ നേ​ര​ത്തേ നി​ല​വി​ൽ ഉ​ണ്ട്. വാ​ക്​​സി​െൻറ നി​ർ​ണി​ത ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണി​ത്. ജോ​ൺ​സ​ൺ ആ​ൻ​ഡ്​​ ജോ​ൺ​സ​െൻറ സിം​ഗി​ൾ ഡോ​സ്​ […]

Health & Fitness

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി

  • 10th March 2021
  • 0 Comments

ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി കോഴിക്കോട്: ഡോക്ടർമാർ, സ്ഥിര ജീവനക്കാർ, ട്രെയിനികൾ, കരാർ ജീവനക്കാർ ഉൾപ്പടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കി സ്റ്റാർകെയർ മാനേജ്മെന്റ് മാതൃകയായി. ഇവർക്കുള്ള രജിസ്ട്രേഷനും തൽസമയം നടത്തപ്പെട്ടു. ഗവ. അംഗീകൃത കോവിഷീൽഡ് വാക്സിന്റെ 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകളിൽ ആദ്യത്തേത് ഫെബ്രുവരി ആദ്യവാരം വിതരണം ചെയ്യപ്പെട്ടിരുന്നു. രണ്ടാംഘട്ട വാക്സിന്റെ വിതരണം സ്റ്റാർകെയറിൽ മാർച്ച് 10 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഡോസും […]

Kerala

തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു

  • 7th March 2021
  • 0 Comments

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം. വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്സിൻ ലഭിക്കാതെ മടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാൻ നിർദേശം നൽകി മടക്കി. വാക്സിൻ ക്ഷാമത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം […]

മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ സഞ്ജീവനികളാണ്;ഹര്‍ഷ് വര്‍ധന്‍

  • 16th January 2021
  • 0 Comments

കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ സഞ്ജീവനികളാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍. രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു, ജനങ്ങള്‍ കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ […]

കോവിഡ് വാക്​സിൻ വിതരണം;പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായിനാളെ കൂടിക്കാഴ്ച നടത്തും

  • 10th January 2021
  • 0 Comments

രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സംസ്​ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഡ്രഗ്​സ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ രാജ്യത്ത് രണ്ടു വാക്​സിനുകൾക്ക്​ അടിയന്തര അനുമതി നൽകിയതിന്​ ശേഷമാണ് ഈ ​ കൂടിക്കാഴ്ച.രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിനേഷൻ തുടങ്ങുക. ഓക്​സ്​ഫഡും ആസ്​ട്രസെനകയും ചേർന്ന്​ നിർമിച്ച കോവിഷീൽഡ്​, ഇന്ത്യ ​തദ്ദേശീയമായി നിർമിച്ച ഭാരത്​ ബയോടെകിന്‍റെ കോവാക്​സിൻ എന്നിവക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി.

Kerala News

രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ ഡ്രൈ റൺ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • 7th January 2021
  • 0 Comments

രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. […]

Kerala News

കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; കേരളത്തില്‍ നാല് ജില്ലകളില്‍

  • 1st January 2021
  • 0 Comments

കോവിഡ് വാക്സിൻ ഉപയോഗവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍ നടക്കുക. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ […]

error: Protected Content !!