Kerala News

പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപികരിച്ചു; പൊതു അഭിപ്രായവും തേടും

  • 12th March 2022
  • 0 Comments

സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായും പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്‍റെ കൂടി അഭിപ്രായം തേടുമെന്നും വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. . ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. കൂടാതെ മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Kerala News

ശനിയാഴ്ച പ്രവർത്തി ദിവസം; തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ

  • 15th February 2022
  • 0 Comments

ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് മാർച്ച് 31 വരെ ക്ലാസ്സുകളുണ്ടാകും. വാർഷിക പരീക്ഷ ഏപ്രിലിൽ നടക്കും. അവലോകന യോഗം ജില്ലാ കളക്ടർമാർ ഈ മാസം 21 ന് മുൻപ് വിളിക്കും. വിമർശനങ്ങളെ അസഹിഷ്‌ണുതയോടെ കാണാനില്ലെന്ന് അധ്യാപകസംഘടനയുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ […]

Kerala News

പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്യാത്തവർക്ക് സെ പരീക്ഷക്ക് അവസരം; പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധം; പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി

  • 4th February 2022
  • 0 Comments

ഹയർസെക്കൻററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണം വരുത്തിക്കൊണ്ട് പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി. റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കിൽ സെ പരീക്ഷയിൽ അവസരം നൽകും. പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധമാക്കി. . എടുത്തുപറയാവുന്ന പരിഷ്കാരങ്ങൾ ഇവയാണ്. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോർഡിൽ […]

Kerala News

ഒമിക്രോണ്‍ വ്യാപനം; സ്കൂളുകൾ അടക്കുന്നത് വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച്; മന്ത്രി വി ശിവൻകുട്ടി

  • 6th January 2022
  • 0 Comments

സംസ്ഥാനത്ത് നിലവിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നുംവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്നലെ […]

Kerala News

കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലം;ശക്തനായി വന്ന് തോറ്റതിന്റെ വിഷമം,കെ മുരളീധരന്‍ എംപിക്ക് ശിവൻകുട്ടിയുടെ മറുപടി

  • 30th December 2021
  • 0 Comments

മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്ന് മന്ത്രി പറഞ്ഞു.ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്.സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി […]

Kerala News

സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; പി.ടി.എയ്ക്ക് തീരുമാനിക്കാം വി ശിവൻ കുട്ടി

  • 27th December 2021
  • 0 Comments

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി.സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും.അതാത് സ്‌കൂളുകളിലെ പി.ടി.എ തീരുമാനമെടുത്താല്‍ മിക്സഡ് സ്കൂളുകൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു., മതിയെന്നുംസംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala News

വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറത്ത് കണക്ക് പുറത്ത് വിട്ട് മന്ത്രി

  • 4th December 2021
  • 0 Comments

സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർ 1707പേരെന്ന് സർക്കാർ. വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്. ഇതുവരെയും വാക്സിൻ എടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയിൽ […]

Kerala News

കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

  • 3rd December 2021
  • 0 Comments

ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്കുകൾ സമൂഹം അറിയണമെന്നും അത് കൊണ്ട് ഇന്ന് ഉച്ചയ്ക്ക് അവരുടെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു. വലിയ ഒരുക്കങ്ങൾ നടത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരിക്കും മുൻഗണന . ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് […]

Kerala News

വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍;ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി

  • 28th November 2021
  • 0 Comments

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ […]

Kerala News

‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ..ട്രോളുകൾക്ക് മറുപടിയുമായി വി ശിവൻകുട്ടി

  • 17th November 2021
  • 0 Comments

കുറുപ്പ് സിനിമ പുറത്തിറങ്ങിയതു മുതല്‍ കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളുകളെ കുറിച്ചുമുള്ള വാര്‍ത്തകളും പുറത്തു വരാറുണ്ട്. ഇപ്പോൾ സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരിക്കുകയാണ് . ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറുപ്പിന്റെയും ശിവൻ കുട്ടിയുടെയും ചിത്രം ചേർത്തുവച്ച് ആരോ പങ്കുവച്ച പോസ്റ്റാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ‘ എന്തോ എവിടെയോ ഒരു തകരാറു പോലെ’ എന്ന കാപ്ഷനിലുള്ള ഒരു ട്രോൾ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് മന്ത്രി പങ്കുവച്ചരിക്കുന്നത്. കൂടെ […]

error: Protected Content !!