kerala Kerala kerala politics

മലപ്പുറത്ത് കുറവുള്ളത് 2954 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രം; നടക്കുന്നത് രാഷ്ട്രീയ സമരം; മന്ത്രി വി ശിവന്‍കുട്ടി

  • 22nd June 2024
  • 0 Comments

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2854 സീറ്റുകള്‍ മാത്രമാണ് നിലവില്‍ കുറവുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിലേക്ക് 74,840 അപേക്ഷകളാണ് ആകെ ലഭിച്ചത്. രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റ്കള്‍ ബാക്കിയിരിക്കെ 44,335 പേര്‍ പ്രവേശനം നേടി. ഇനി ആകെ ഒഴിവുള്ളത് 21,550 സീറ്റുകളാണ്. അണ്‍ എയിഡഡ് സീറ്റുകള്‍ ഒഴിവാക്കിയാല്‍ 11,083 സീറ്റുകള്‍ ഒഴിവു വരും .അണ്‍ എയ്ഡഡ് […]

Kerala News

കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകും; വി ശിവൻകുട്ടി

  • 16th January 2024
  • 0 Comments

നവകേരള സദസിനുപയോഗിച്ച ബസിന് ആഡംബര ബസ് എന്ന് വിശേഷണം നൽകിയ കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസിൽ ലിഫ്റ്റും കോൺഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന യാത്രയിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല.ഇതൊക്കെ തെറ്റാണെന്ന് വിളിച്ചു പറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുക […]

Kerala News

പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള നീക്കം ഉൾക്കൊള്ളാൻ കഴിയില്ല ; വി ശിവൻകുട്ടി

  • 26th October 2023
  • 0 Comments

പാഠ്യപദ്ധതിയിൽ NCERT കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഈ നീക്കം ഉൾക്കൊള്ളാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ ഉപയോഗിക്കുന്നത് SCERT തയ്യാറാക്കുന്ന പുസ്തകമാണെന്നും മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവ​ഗണിക്കുന്നുവെന്നും മന്ത്രി വി […]

Kerala News

കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, തുടർ പഠനത്തിന് സൗകര്യം ചെയ്യും ; യു പി യിൽ സഹപാഠി തല്ലിയ സംഭവത്തിൽ പ്രതികരണവുമായി ശിവൻകുട്ടി

  • 28th August 2023
  • 0 Comments

ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ സഹപാഠികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻ കുട്ടി. ആക്രമണത്തിനിരയായ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറാണെന്നും കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താമെന്നും ടിസിയോ മറ്റ്‌ രേഖകളോ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് […]

Kerala

വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി: സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

  • 24th August 2023
  • 0 Comments

ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരിയാണ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. ഇതിൽ […]

Local

കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി. ശിവൻകുട്ടി കൈമാറി

  • 1st August 2023
  • 0 Comments

തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി -2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി. തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും […]

Kerala

ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറു വയസ്സെന്ന മാനദണ്ഡം; കൂടിയാലോചനകൾക്ക് ശേഷം മാത്രമേ നടപ്പാക്കൂവെന്ന് വി.ശിവൻകുട്ടി

  • 23rd February 2023
  • 0 Comments

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം […]

Kerala

കേന്ദ്രത്തിന്റെ ‘കൗ ഹഗ് ഡേ’; ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെയെന്ന് വി ശിവൻകുട്ടി

  • 8th February 2023
  • 0 Comments

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര നിർദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാടോടിക്കാറ്റ് എന്ന മലയാളം സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ..’ എന്നും കുറിച്ചിരിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം വന്നത് ഇപ്പോൾ വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി […]

Kerala

സ്വാഗതഗാന വിവാദം; അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി ശിവൻകുട്ടി

  • 10th January 2023
  • 0 Comments

കൊല്ലം: സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.കലോത്സവ ഗാനത്തിലെ പരാമർശ വിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാട് അല്ല. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യം പരിഗണനയിലാണ്. സ്‌കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്‌ക്രീൻ ചെയ്തിരുന്നു. എന്നാൽ […]

Kerala News

അടുത്ത കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം വിളമ്പും;ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

  • 5th January 2023
  • 0 Comments

അടുത്തവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കലോത്സവം അവസാനിക്കാന്‍ ഇനി ആകെയുള്ളത് രണ്ട് ദിവസം മാത്രമാണ്. മാംസാഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത വര്‍ഷം മുതല്‍ ഉറപ്പായും നോണ്‍വെജ് ഭക്ഷണം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.‘ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം […]

error: Protected Content !!